വലിയ ശബ്ദത്തില്‍ മുഴങ്ങുന്ന
നാഴിക മണികള്‍
പകലുകളുടെ വേഗം കുട്ടുന്നു
ഇഴഞ്ഞു വരുന്ന ഇരുട്ടു
പകലിന്റെ അവസാന തുള്ളിയും
നക്കിതുടയ്ക്കുമ്പോള്
ഏതോ കാത്തിരിപ്പിന്റെ
വ്യര്‍ത്ഥതയില്‍
പടിവാതിലുകള്‍ അടഞ്ഞു തുടങ്ങുന്നു.
അടഞ്ഞ വാതിലിനു പിന്നില്‍
അമരുന്ന തേങ്ങലുകളെ
ഇരുട്ടിന്റെ കനത്ത കൈകള്‍
ഞെരിച്ചമ ര്തുന്നു
പുറത്തുവരാതെ തൊണ്ടയില്‍ പിടയുന്ന
തേങ്ങലുകള്ക്കു
ജന്മം തീറെഴുതി കൊടുക്കുന്നവരെ
എന്ത് പേരിട്ടാണ് വിളിക്കേണ്ടത്. ?
കനം വെയ്ക്കുന്ന ഇരുട്ടിനു
ആത്മാവ് കൂടി അര്ചിച്ചു
വെളിച്ച പൊട്ട് സ്വപ്നം കണ്ടുറ ങ്ങുന്നവരെ
നാഴികമണിയുടെ വലിയ
മുഴക്കങ്ങള്‍
ഉണര്തുക തന്നെ ചെയ്യും.
നാഴിക മണികള്‍
പകലുകളുടെ വേഗം കുട്ടുന്നു
ഇഴഞ്ഞു വരുന്ന ഇരുട്ടു
പകലിന്റെ അവസാന തുള്ളിയും
നക്കിതുടയ്ക്കുമ്പോള്
ഏതോ കാത്തിരിപ്പിന്റെ
വ്യര്‍ത്ഥതയില്‍
പടിവാതിലുകള്‍ അടഞ്ഞു തുടങ്ങുന്നു.
അടഞ്ഞ വാതിലിനു പിന്നില്‍
അമരുന്ന തേങ്ങലുകളെ
ഇരുട്ടിന്റെ കനത്ത കൈകള്‍
ഞെരിച്ചമ ര്തുന്നു
പുറത്തുവരാതെ തൊണ്ടയില്‍ പിടയുന്ന
തേങ്ങലുകള്ക്കു
ജന്മം തീറെഴുതി കൊടുക്കുന്നവരെ
എന്ത് പേരിട്ടാണ് വിളിക്കേണ്ടത്. ?
കനം വെയ്ക്കുന്ന ഇരുട്ടിനു
ആത്മാവ് കൂടി അര്ചിച്ചു
വെളിച്ച പൊട്ട് സ്വപ്നം കണ്ടുറ ങ്ങുന്നവരെ
നാഴികമണിയുടെ വലിയ
മുഴക്കങ്ങള്‍
ഉണര്തുക തന്നെ ചെയ്യും.
plz write in simple language
മറുപടിഇല്ലാതാക്കൂthat is literature
best wishes
കവിതയും ഒരു നാഴികമണിയുടെ നല്ലമുഴക്കങ്ങളായി.
മറുപടിഇല്ലാതാക്കൂനാഴികമണികള് മുഴങ്ങട്ടെ...ഉറങ്ങുന്നവര്‍ ഉണരട്ടെ.....കൊള്ളാം
മറുപടിഇല്ലാതാക്കൂ