പാതി ആടി അരങ്ങൊഴിഞ്ഞ
പേരറിയാത്ത കൂട്ടുകാരി
നിന്റെ നഷ്ട്ടങ്ങള്‍ എന്റെയും ആകുന്നു.
കനല് പാകിയ വഴികളില്‍
തളര്‍ന്നു നില്ക്കവേ
ഞാന്‍ അറിയുന്നു...
നിന്റെ വഴി ശരി യായിരുന്നെന്നു
എവിടെയോ കൊഴിയുന്ന
ആലിപ്പഴങ്ങളെ
മോഹിക്കുന്ന മനസ്സ്
നമുക്ക് തന്ന ദൈവമാണ്
തെറ്റുകാരന്‍
മരുഭൂമിപ്പോലെ
വരണ്ടുണങ്ങിയ മനസ്സുകള്‍
മരുപ്പച്ചകളിലെ
അയഥാര്‍ത്ഥങ്ങള്‍....
തിരിച്ചറിവുകള്‍
തേങ്ങലുകള്‍ ആകുന്നു.
ആകാശ ക്കോണിലെ
തിളക്കമേറിയ നക്ഷതങ്ങളിലോന്നിനു
നിന്റെ മുഖം
ചിമ്മിയടയുന്ന കണ്ണുകള്‍ക്ക്
നക്ഷത്രത്തിളക്കം
പരുത്ത സത്യങ്ങളില്‍ തട്ടി
പിടഞ്ഞു വീഴവെ നിന്റെ മിഴിവെട്ടം
വഴിക്കാഴ്ച ആകുന്നു.
മരണത്തിനു നോവില്ലെന്ന
നിന്റെ മന്ത്രണം
എനിക്ക് കുളിര്ത്തെന്നലാകുന്നു
മനം മടുപ്പിക്കുന്ന വിരസതകള്‍ക്ക്
അവധി നല്കി
ഞാനുമെത്താം
നിനക്ക് കൂട്ടായി
നഷ്ടപ്പെട്ട കൂട്ടുകാരിയെക്കുറിച്ചുള്ള ഈ ഓര്‍മപ്പെടുത്തല്‍ അതിലെ ആത്മാര്‍ഥത കൊണ്ട് ഹൃദയ സ്പര്‍ശിയായി ...വീണ്ടും എഴുതുക .പുതിയ പോസ്റ്റുകള്‍ idumpol mail cheyyukayo blogil folower gadjet cherkkukayo cheythaal nannaayirunnu
മറുപടിഇല്ലാതാക്കൂഓര്മ്മപ്പൂക്കളില് ഒരിതള്‍ എന്റെയും വക.
മറുപടിഇല്ലാതാക്കൂ