അറുതി വേണം ഭയപ്പാടുകല്‍ക്കിന്നു ,
അറിവുകേടിനും അറുതി വേണമെന്
അരുതു കള്‍ക്കുമിന്ന വധി നല്‍കീടണം
തിരി തെളിക്കണം ഉള്ളില്‍ -ആ പ്രഭ
ഉടലിലാകെ തെളിഞ്ഞു കണ്ടീ ടണം
ഉടല് ചായ്ക്കുവാന്‍ പടുനിഴലിനെ
തിരഞ്ഞിടതിന്നമര്‍ന്നുനിന്നീ ടണം
നിറഞ്ഞു നില്‍ക്കും ഈ മിഴിയി ണ കളെ
കരുത്തു തീര്‍ത്‌ഥമായ് തളിച്ചു ണ ക്കണം
എരിവു കാ റ്റിലീ ഉടല്‍ വിറക്കവേ
നാം അറിവിനഗ്നിയില്‍ തണുപ്പകറ്റണം
നനവുണങ്ങാത്ത നടവഴികളില്‍
നിഴലിനൊപ്പമായ് നടന്നു നീങ്ങണം
'അരുതു' ചൊല്ലും മുഖങ്ങളെ നോക്കിയിന്നലിവോടെ
പുഞ്ചിരിക്കാന്‍ കഴിയണം
ഉടലിലാകെ നിറയണം പെണ്മയിന്നു -
യിരിലാകെ അലിയണം പെണ്മയെ-
ന്നിമയനക്കത്തില്‍ കൂടിയും ഞാനെന്റെ
തെളിഞ്ഞ പെണ്മയെ തിരിച്ചറിഞ്ഞീടണം
നല്ല ഭാഷ.. ആശയത്തില്‍ ചില മുന്‍വിധികള്‍ ഉണ്ടോ എന്ന് സംശയം... എന്തായാലും നന്നായി
മറുപടിഇല്ലാതാക്കൂഉടലിലാകെ നിറയണം പെണ്മയിന്നു -
മറുപടിഇല്ലാതാക്കൂയിരിലാകെ അലിയണം പെണ്മയെ-
ന്നിമയനക്കത്തില്‍ കൂടിയും ഞാനെന്റെ
തെളിഞ്ഞ പെണ്മയെ തിരിച്ചറിഞ്ഞീടണം
Fine thoughts and lines