നിറം നഷ്ട്ടമായ
ദിവസങ്ങള്‍ക്കു
മൃതശൈത്യം .
നിമിഷങ്ങളില്‍ നിന്നും
പറന്നകന്ന സുഗന്ധങ്ങളെ
കത്തിയമര്‍ന്നൊരു
പെണ്‍മനസിന്റെ കറുത്ത ചാരം
പൊടിക്കാറ്റായ് വീണ്ടുമിങ്ങനെ
പൊതിഞ്ഞു മൂടുന്നത്
അത്രമേല്‍സ്നേഹിക്കയാലാണ് .!
ഏത് മരുക്കാറ്റിലാണ്
കനവുപൂത്ത മിഴപ്പാടങ്ങള്‍
കരിഞ്ഞുണങ്ങി
കണ്ണീര്‍ത്തടങ്ങള്‍
മാത്രമായത് ?
സ്വന്തമാക്കാന്‍ ഇനി
അവശേഷിക്കുന്നത്
സ്വപ്നങ്ങളിലെ
അസ്തമിക്കാത്ത
പകലുകള്‍ മാത്രം.
അതുകൊണ്ടായിരിക്കാം
ഞാനിങ്ങനെ
ഉണരാതുറങ്ങുന്നത് .!
ദിവസങ്ങള്‍ക്കു
മൃതശൈത്യം .
നിമിഷങ്ങളില്‍ നിന്നും
പറന്നകന്ന സുഗന്ധങ്ങളെ
കത്തിയമര്‍ന്നൊരു
പെണ്‍മനസിന്റെ കറുത്ത ചാരം
പൊടിക്കാറ്റായ് വീണ്ടുമിങ്ങനെ
പൊതിഞ്ഞു മൂടുന്നത്
അത്രമേല്‍സ്നേഹിക്കയാലാണ് .!
ഏത് മരുക്കാറ്റിലാണ്
കനവുപൂത്ത മിഴപ്പാടങ്ങള്‍
കരിഞ്ഞുണങ്ങി
കണ്ണീര്‍ത്തടങ്ങള്‍
മാത്രമായത് ?
സ്വന്തമാക്കാന്‍ ഇനി
അവശേഷിക്കുന്നത്
സ്വപ്നങ്ങളിലെ
അസ്തമിക്കാത്ത
പകലുകള്‍ മാത്രം.
അതുകൊണ്ടായിരിക്കാം
ഞാനിങ്ങനെ
ഉണരാതുറങ്ങുന്നത് .!
ഉറക്കം എത്ര മനോഹരമാണ്..
മറുപടിഇല്ലാതാക്കൂകനവു വറ്റി വരണ്ടുണങ്ങിയ മനസ്സിലേക്ക് പോലും പെയ്യുന്ന സ്വപ്നങ്ങളുടെ നനവ്....
നിറം നഷ്ടമായി കരിഞ്ഞു വീഴുന്ന പകലുകളിൽ ഒടുങ്ങുന്ന ജീവന്
ശരീരത്തിന്റേയും ബാധ്യതകളുടേയും ഭാരമില്ലാതെ, നഷ്ടങ്ങളെയോ വിധിയേയോ ചൊല്ലിയുള്ള ആകുലതകളോ വ്യാകുലതകളോ ഇല്ലാതെ സുന്ദരമായൊരു പുനർജന്മം...
ഓ.ടോ : റോബോട്ട് അല്ലെന്ന് ടൈപ്പി തെളിയിക്കുന്ന പരിപാടി അത്ര സുഖകരമല്ല.. വേർഡ് വെരിഫിക്കേഷൻ ഓഫ്ഫാക്കരുതോ...?
ഉറങ്ങുക ഉറങ്ങുക
മറുപടിഇല്ലാതാക്കൂ