ജീവിത കണക്കിലെ
മറന്നു പോവുന്ന
സമവാക്യങ്ങള്‍
എവിടെയാണ് വീണു കിടക്കുന്നത്?
പൊ ളിചെഴുത്തുകള്
ആവശ്യമായ വരികള്‍ക്കിടയില്‍നിന്നും
ഒളിച്ചിരങ്ങിപോവുന്ന അക്ഷരങ്ങള്‍
ആരെയാണ് തോല്‍പ്പിക്കുന്നത്. ?
ആയുസിന്റെ പുസ്തകത്ല് നിന്നും
കുതിച്ചോടി മറയുന്ന
ദിവസങ്ങളുടെ വേഗത
ആരെയാണ് ഭയപ്പെടുത്തുന്നത്?
അറ്റുപോകുന്ന സൌഹൃദ
ചങ്ങലകളില്നിന്നും
ഇറ്റു വീഴുനത് എന്റെ ഹൃദയ രക്തം ..........
തൊണ്ടയില്‍ തടഞ്ഞു
വിങ്ങുന്ന സങ്കടങ്ങളെ
എന്തിനാണ് വീണ്ടും ശ്വാസം മുട്ടിക്കുന്നത്?
അവസാനിക്കാത്ത ചോദ്യങ്ങള്‍ക്ക്
ഉത്തരവുമായി ഒരാള്‍
എവിടെയാണ് കാത്തിരിക്കുന്നത്?
അവസാനിക്കാത്ത ചോദ്യങ്ങള്‍ക്ക്
മറുപടിഇല്ലാതാക്കൂഉത്തരവുമായി ഒരാള്‍
എവിടെയാണ് കാത്തിരിക്കുന്നത്
ഒരു പിടിയുമില്ല ടീച്ചറെ .
നന്നായിട്ടുണ്ട്