2011 മാർച്ച് 23, ബുധനാഴ്‌ച

കടല്‍ കനിവ്

ഇറ്റിറ്റു വീഴുന്ന  മേഘ കണ്ണീരിനെ 
മഴേ............ എന്ന് വിളിച്ചുകൊണ്ടു 
ആശ്ലെഷിപ്പിച്ചടുപ്പിക്കുന്ന 
 കടല്‍ കൈകള്‍..............
അമ്മെ, ......... എന്നോരാശ്വസത്തില്‍ 
 കടല്‍ മാറില്‍  മുഖം  ആഴ്ത്തി
കുഞ്ഞികിടാങ്ങളായ് 
അടങ്ങുന്ന നീര്‍ത്തുള്ളികള്‍ 
തീരാത്ത  താരാട്ടിന്റെ  
 തിരമാലത്താ ളം
സങ്കടത്തിന്റെ  അവസാനതുള്ളിയും 
 ഇറ്റി തീര്‍ന്നപ്പോള്‍ 
സ്വതന്ത്ര യാകുന്ന  മേഘകീറിന്റെ
തെളിഞ്ഞ  മുഖം .
കരഞ്ഞു  തീര്‍ത്ത  കാലത്തെ 
 മറവിക്ക് കൊടുത്തു 
 അറ്റമില്ലാത്ത  ആകാശ  സ്വാതന്ത്യത്തില്‍ 
 അലിഞ്ഞലയുന്ന  മേഘകീറിനെ  കടല്‍ നോക്കി 
ജീവിതം  തപസാക്കിയ  അമ്മ മനസിന്റെ 
നിസ്സംഗതയോടെ ..........
ആകാശ പരപ്പിലെ  അറിയാച്ചുഴികളില്‍ 
വഴിഅടഞ്ഞു വിങ്ങി  നില്‍ക്കുമ്പോള്‍ 
 കടല്‍ തണുപ്പ്  
കണ്ണില റിഞ്ഞു മേഘകീര് 
താഴെ അപ്പോള്‍ മേഘ കണ്ണില്‍  പടര്‍ന്നിറങ്ങിയ 
നീല വിഷാദത്തെ  വീണ്ടും 
 നീര്‍ത്തുള്ളിയായ് 
 ആവാഹിക്കാന്‍
 കൈകളുയര്‍ത്തി  കടലൊരുങ്ങി............. 

2011 മാർച്ച് 15, ചൊവ്വാഴ്ച

അറിയാത്തത്

ജീവിത കണക്കിലെ 
മറന്നു പോവുന്ന 
 സമവാക്യങ്ങള്‍ 
 എവിടെയാണ്  വീണു  കിടക്കുന്നത്?
 പൊ ളിചെഴുത്തുകള്‍  
 ആവശ്യമായ  വരികള്‍ക്കിടയില്‍നിന്നും 
 ഒളിച്ചിരങ്ങിപോവുന്ന  അക്ഷരങ്ങള്‍ 
ആരെയാണ്  തോല്‍പ്പിക്കുന്നത്‌. ?
 ആയുസിന്‍റെ പുസ്തകത്ല്‍ നിന്നും 
കുതിച്ചോടി മറയുന്ന 
 ദിവസങ്ങളുടെ  വേഗത 
 ആരെയാണ്  ഭയപ്പെടുത്തുന്നത്‌?
 അറ്റുപോകുന്ന സൌഹൃദ 
 ചങ്ങലകളില്‍നിന്നും 
 ഇറ്റു വീഴുനത്  എന്റെ ഹൃദയ  രക്തം ..........
തൊണ്ടയില്‍  തടഞ്ഞു 
 വിങ്ങുന്ന  സങ്കടങ്ങളെ  
എന്തിനാണ് വീണ്ടും ശ്വാസം  മുട്ടിക്കുന്നത്‌?
അവസാനിക്കാത്ത  ചോദ്യങ്ങള്‍ക്ക് 
 ഉത്തരവുമായി  ഒരാള്‍ 
 എവിടെയാണ്  കാത്തിരിക്കുന്നത്?